കുണ്ടറ: കിണർ വൃത്തിയാക്കി തിരിച്ച് കയറുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഇരിമ്പനങ്ങാട് കൊച്ചു തുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്.
പെരിനാട് ചെറുകുളത്ത് വെള്ളിമൺ ഹൈസ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗിരീഷ് കുമാറും കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയും ചേർന്ന് കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറുമ്പോൾ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. അഗ്നിശമന സേനാ യൂണിറ്റുകളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ചേർന്ന് എട്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.