കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കോട്ടയം ജില്ല പ്രസിഡന്‍റും പ്രമുഖ പണ്ഡിതനുമായ കോട്ടയം എ.കെ. മുഹമ്മദ് സാലിഹ് മുസ്ലിയാർ (78) അന്തരിച്ചു. തഴവ അറബി കോളജ് പ്രിൻസിപ്പൽ, കോട്ടയം തിരുനക്കര പുത്തൻ പള്ളി, ആലപ്പുഴ മസ്ജിദുൽ ഇജാബ, ഇർഷാദിൽ ജുമാ മസ്ജിദ് വലിയ മരം, മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ്, തൊടുപുഴ ടൗൺ ജുമാ മസ്ജിദ്, മണ്ണഞ്ചേരി കിഴക്കേ ടൗൺ ജുമാ മസ്ജിദ് തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിലെ മഹല്ലുകളിൽ നീണ്ടകാലം ഖത്തീബായും മുദരിസായും സേവനം ചെയ്തിട്ടുണ്ട്.
തഴവ ഉസ്താദിന്റെ മകൾ പരേതയായ അഫീഫയാണ് ഭാര്യ. മക്കൾ: പ്രമുഖ മതപ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി, റാഷിദ് കുമ്മനം, മുഹമ്മദ് റഫീക്ക്, നജീബ, സിറാജ്, മുനീർ, അസ്ന സല്‍മ. മരുമക്കൾ: ഫാത്തിമ, സ്വാലിഹ, ജിസാന, ഫൗസി, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.