ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി മുസ് ലിം പള്ളിക്ക് സമീപം രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.

മുക്കാലി സ്വദേശി ആൽബർട്ട് തോമസ് ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീണ യുവാവ് കെ.എസ്.ആർ.ടി.സി ബസിനടിയിൽ പെടുകയായിരുന്നു. എതിർദിശയിൽ വന്ന കാഞ്ഞിരപ്പള്ളി സ്വദേശി സാജിതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Young man dies in bike collision in Kanjirappally, Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.