താമരശ്ശേരി (കോഴിക്കോട്): വീടിനു സമീപത്തെ മരച്ചില്ല മുറിക്കുന്നതിനിടെ തോട്ടിയിൽ കെട്ടിയ കത്തി ദേഹത്തുവീണ് മുറിവേറ്റ ഗൃഹനാഥന് മരിച്ചു. പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ കുഞ്ഞുകുളം കൊച്ചികാലായില് സൈനുല്‍ ആബിദീനാണ് (56) മരിച്ചത്. വീടിനു മുകളിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ തോട്ടിയിൽ ബന്ധിച്ച കത്തി കൈത്തണ്ടയില്‍ വീണ് മുറിവേല്‍ക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ സൈനുല്‍ ആബിദീനെ നാട്ടുകാർ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുറിവിലൂടെ അമിതമായി രക്തം വാർന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ: സൈനബ. മക്കള്‍: സീനത്ത്, സഫിയത്ത്, സബീന. മരുമക്കള്‍: നിസാര്‍ നൂറാംതോട്, ഷംസു കക്കയം, റഷീദ് നൂറാംതോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.