രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മനാമ: രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി. കുഞ്ഞിപ്പള്ളി ചിറയിൽ പീടിക പറമ്പത്ത് ഷംസുദ്ധീൻ (47) ആണ് നിര്യാതനായത്.

തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ മാസം പതിനഞ്ചിന് ബഹ്റൈനിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു.

ട്യൂബി മുഷറഫ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഷംസുദ്ദീൻ. വർഷങ്ങളായി ബഹ്റൈനിലുള്ള ഷംസുദ്ധീൻ കോൾഡ് സ്റ്റോറുകളിലൂമ ഹോട്ടലുകളിലും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: നജ്മ. മൂന്നു മക്കളുണ്ട്.

Tags:    
News Summary - Vadakara native Bahrian Pravasi died of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.