ആ​ഷി​ഖ്

ഓ​ട്ടോ​കാ​ർ വി​ള​ക്കു​കാ​ലി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ്​ യു​വാ​വ് മ​രി​ച്ചു

പെ​രി​ന്ത​ല്‍മ​ണ്ണ: നി​യ​ന്ത്ര​ണം​വി​ട്ട് വി​ള​ക്കു​കാ​ലി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ ഓ​ട്ടോ​കാ​റി​ന​ടി​യി​ല്‍പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. അ​മ്മി​നി​ക്കാ​ട് പ​രേ​ത​നാ​യ വാ​ക്ക​യി​ല്‍ അ​ബൂ​ബ​ക്ക​റി​െൻറ മ​ക​ന്‍ ആ​ഷി​ഖ് (26) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​രി​യാ​പു​രം കൊ​ന്നാ​ട​ന്‍ ശാ​ക്കി​റി​നെ (22) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ൽ എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​ങ്ങാ​ടി​പ്പു​റം ഭാ​ഗ​ത്തേ​ക്ക്​ പാ​ല്‍പാ​ക്ക​റ്റു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്നു വാ​ഹ​നം. ഡി​വൈ​ഡ​റി​ലേ​ക്ക് ക​യ​റി വി​ള​ക്കു​കാ​ലി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ളെ​ത്തി വാ​ഹ​നം ഉ​യ​ര്‍ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ഷി​ഖി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്‍ക്വ​സ്​​റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ഖ​ബ​റ​ട​ക്കും. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​സി​ഫ്, അ​സ്‌​ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.