മങ്കട: പുളിക്കൽ പറമ്പ മഹല്ലിന്റെയും പുളിക്കൽ പറമ്പ ചാരിറ്റബിൾ സെന്ററിന്റെയും പ്രസിഡന്റ് മൂച്ചിക്കൽ അബ്ദുസമദ് മൗലവി (76) നിര്യാതനായി. ചാവക്കാട് രാജ ഹോസ്റ്റലിന്റെയും കേച്ചേരി അൽ ഇസ്‌ലാഹ് സ്കൂളിന്റെയും മാനേജർ, ചേരിയം മസ്ജിദുന്നജാത്ത് (ടൗൺ മസ്ജിദ്), അൽമദ്രസത്തുൽ ഇസ്‌ലാമിയ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ ഒരുമനയൂർ, പുന്ന ഗവ. സ്കൂളുകളിൽ അറബി അധ്യാപകനായിരുന്നു.
ഭാര്യ: ത്വയ്ബ (കളക്കണ്ടത്തിൽ, ശാന്തപുരം). മക്കൾ : നിയാസ്, നസീഫ്, നദീർ, നസീബ. മരുമക്കൾ : തൻവീർ (പള്ളിയാലിൽ, പട്ടിക്കാട്), നസ്റിൻ (അറക്കൽ, വടക്കാങ്ങര), നഹ്ല(വലിയതൊടി, കുന്നക്കാവ്), സുഹ (കുഴിക്കാട്ടിൽ, പാണ്ടിക്കാട്).
സഹോദരങ്ങൾ: സൈനുദ്ദീൻ മൗലവി, ഉമ്മർ കോയ, മുഹമ്മദലി മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ (മലർവാടി ബാലസംഘം സംസ്ഥാന കോർഡിനേറ്റർ), ഫാത്തിമ (ആലങ്ങാടൻ, ചേരിയം), സൈനബ (ചെട്ടിയാൻതൊടി, മുള്ള്യാകുർശി), ഉമ്മുസൽമ (തയ്യിൽ, ചേരിയം).
ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലരക്ക് പുളിക്കൽ പറമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.