വളാഞ്ചേരി: ജമാഅത്തെ ഇസ്‍ലാമിയുടെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായിരുന്ന പരേതനായ എടപ്പാൾ താജുദ്ദീന്റെ മകൻ കോലക്കാട് അബ്ദുൽ ബാരി (64) നിര്യാതനായി. പ്രമുഖ സംഗീതഞ്ജനും ഗായകനുമായ ഗഫൂർ എം ഖയാം സഹോദരനാണ്. ദീർഘകാലം യു.എ.ഇ ലെ അൽ ഐനിൽ പ്രവാസിയായിരുന്ന അബ്ദുൽ ബാരി ഈയിടെയാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്.
അർബുദരോഗത്തിനുള്ള ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പരേതയായ ബിയ്യുമ്മ ആണ് അബ്ദുൽ ബാരിയുടെ മാതാവ്. ഭാര്യ: റസിയ, മക്കൾ: താജുദ്ദീൻ, റിസ്‌വാൻ, ഇമ്രാൻ, സൗബാൻ. മരുമക്കൾ: സഫ, മാസൂമ. സഹോദരികൾ: മാജിദ തിരൂർ , ശാഹിദ വളാഞ്ചേരി , വഹീദ. വേങ്ങര. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളായ മുഹ്‌യുദ്ദീൻ തിരൂർ, അബ്ദുൽ അഹദ് വളാഞ്ചേരി എന്നിവരും അബ്ദുസ്സലാം വേങ്ങരയും സഹോദരീ ഭർത്താക്കന്മാരാണ്.
ഹോസ്പിറ്റലിലുള്ള അബ്ദുൽ ബാരിയുടെ മയ്യിത്ത് ഇന്ന് ഉച്ചയോടെ പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് റോഡിലുള്ള അബ്ദുൽ ബാരിയുടെ സഹോദരീ പുത്രൻ അമീൻ അസ്‌ല മിന്റെ വീട്ടിലെത്തും. (പരേതനായ പ്രൊഫസർ കമാൽ പാഷയുടെ വസതിക്ക് സമീപം). ഖബറടക്കം 4. 30 ന് അത്തിപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.