മലപ്പുറം: പാലത്തിൽ നിന്ന് പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മുസ്ലിയാരങ്ങാടി നെടിയിരുപ്പ് കിഴക്കേയിൽ വിജയന്‍റെ മകൻ വിപിൻ (27) ന്‍റെ മൃതദേഹമാണ് മൈലപ്പുറം ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ നൂറാടിപ്പാലത്തിന് 200 മീറ്റർ ദൂരെ നിന്ന് കണ്ടെത്തിയത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബൈക്കിലെത്തിയ യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തിൽ നിന്ന് കടലുണ്ടി പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ടത്.
ബൈക്ക് പാലത്തിന് സമീപം നിർത്തിയിട്ട ശേഷമാണ് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയിൽ ചാടുന്നതും മുങ്ങി താഴ്ന്ന് ഒഴുക്കിൽപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മഴക്കാലമായതിനാൽ പുഴയിൽ നല്ല അടി ഒഴുക്കുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് സാധനം വാങ്ങി നൽകി ബൈക്കുമായി പോയതായിരുന്നു വിപിൻ. പിന്നീട് കുടുംബം അപകട വാർത്തയാണ് കേട്ടത്. മാതാവ്: ശാന്തകുമാരി. സഹോദരി: റോഷ്നി. മരിച്ച വിപിൻ പി.എസ്.സി പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലിക്കായി ശ്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.