തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്ത് പത്മനാഭന്റെ പൗത്രൻ മന്നത്ത് ബാലശങ്കർ അന്തരിച്ചു. മന്നത്ത് പത്മനാഭന്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനായ ബാലശങ്കർ ചലച്ചിത്ര സംവിധാനം, ഗാനരചന, സാഹിത്യരചന തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം മുൻ ഡയറക്ടറുമായിരുന്നു ബാലശങ്കർ. മകൻ സച്ചിൻ സംഗീതജ്ഞനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.