പാലക്കാട്: 'ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല.. കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ...'-യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്‍റ് രാജീവ് സാതവിന്‍റെ നിര്യാണത്തിൽ ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ.
'തെരഞ്ഞെടുപ്പ് റിസൾട്ട് വരുന്നതിന്‍റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു. ഓരോ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനും എന്നും അതായിരുന്നു പ്രസിഡന്‍റ്.. ധൈര്യം.
ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യൻ. ഓട്ടത്തിനിടക്ക് കുഞ്ഞുമോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യൻ. നമ്മുക്ക് അത് സംഭവിക്കരുതെന്ന് ഓർമ്മപ്പെടുത്തുന്ന കരുതൽ... ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല.. കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ...'' ഷാഫി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കോവിഡിെൻറ അപകടകാരിയായ പുതിയ വകഭേദമാണ് കോൺഗ്രസ് രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ് സാതവിന്‍റെ മരണത്തിന് വഴിയൊരുക്കിയത്. 46 വയസ്സായിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന രാജീവ് സാതവ് ഏപ്രിൽ 22നാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവായത്. പിന്നീട് പരിശോധനയിൽ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ് മരണം.
പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിെൻറ നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് അന്ത്യം.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്നു.
2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയിരുന്നു. 20 വർഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ് സാതവ്. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.