വ്യക്തിഹത്യയെ പടിക്ക് പുറത്തു നിർത്തിയ മാന്യൻ, കറകളഞ്ഞ കമ്മ്യൂണിസ്റ്റ് -കെ.ടി. ജലീൽ

മലപ്പുറം: എണ്ണിയാൽ ഒടുങ്ങാത്തത്രയും സവിശേഷതകളുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് കെ.ടി. ജലീൽ എം.എൽ.എ അനുസ്മരിച്ചു. രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിക്കുമ്പോൾ പോലും അന്തസ്സ് കൈവിടാത്ത സഖാവും വ്യക്തിഹത്യയെ പടിക്ക് പുറത്തുനിർത്തിയ മാന്യനുമായിരുന്നു.

കളങ്കരഹിതനായ രാഷട്രീയ നേതാവ്, സംശുദ്ധനായ മതനിരപേക്ഷവാദി, എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ, അക്കാദമിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ, ആദർശ പ്രതിബദ്ധതയുടെ ആൾരൂപം, സൗമ്യതകൊണ്ട് ആൾക്കൂട്ടങ്ങളെ ആകർഷിച്ച വ്യക്തിത്വം, ലാളിത്യം ജീവിതത്തിൻ്റെ മുഖമുദ്രയാക്കിയ ജനപ്രതിനിധി, നിലപാടിൽ നെഞ്ചുറപ്പോടെ നിലകൊണ്ട മനുഷ്യസ്നേഹി, പാവങ്ങളുടെയും നിരാലംബരുടെയും ആശാകേന്ദ്രം, മതസൗഹാർദ്ദത്തിൻ്റെ ജീവൽപ്രതീകം, അശരണരുടെയും സാധാരണക്കാരുടെയും ആവേശം.

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിക്കുമ്പോൾ പോലും അന്തസ്സ് കൈവിടാത്ത സഖാവ്, വ്യക്തിഹത്യയെ പടിക്ക് പുറത്തുനിർത്തിയ മാന്യൻ, ഇൻഡ്യാ മുന്നണിയുടെ തേരാളികളിൽ പ്രമുഖൻ, മികച്ച പ്രഭാഷകൻ, കഴിവുറ്റ എഴുത്തുകാരൻ, പ്രശസ്തിയുടെ കൊടുമുടി കയറിയ സാത്വികൻ, അവസാനശ്വാസം വരെയും കർമ്മനിരതനായ തൊഴിലാളികളുടെ പ്രിയങ്കരൻ, ജാതിമേധാവിത്വത്തിന്റെ നാട്ടാചാരങ്ങളെ വലിച്ച് ദൂരെയെറിഞ്ഞ വിപ്ളവകാരി, ശസ്ത്രബോധം കൊണ്ട് അന്ധവിശ്വാസങ്ങളെ നിർവീര്യമാക്കിയ പരിഷ്കർത്താവ്, പച്ചമനുഷ്യരിൽ രാഷ്ട്രീയ ഉൽബുദ്ധതയുടെ ചിന്തകൾക്ക് തീപിടിപ്പിച്ച നവോത്ഥാന നായകൻ.....

സഖാവ് സിതാറാം യെച്ചൂരിയുടെ സവിശേഷതകൾ എണ്ണിയാൽ ഒടുങ്ങാത്തത്രയും നീണ്ടതാണ്. കഷ്ടപ്പെടുന്ന മനുഷ്യർക്കായി ജീവിച്ച് അവർക്കായി പൊരുതി അവസാനം അവരിൽ തന്നെ ലയിച്ച് അപ്രത്യക്ഷമായ പ്രിയ സഖാവെ, ഉള്ളുരുകുന്ന വേദനയോടെ ലാൽസലാം -അനുസ്മരണക്കുറിപ്പിൽ ജലീൽ പറഞ്ഞു. 

Full View


Tags:    
News Summary - kt jaleel Pays Tribute To Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.