കാഞ്ഞങ്ങാട്: വനിത ലീഗ് സംസ്ഥാന ട്രഷറർ പി.പി. നസീമ(50) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപികയാണ്.
അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ നസീമ ടീച്ചര്‍ വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍(വിദ്യാർഥി), നസ്രി. മരുമകന്‍: നൗഷാദ്(പരയങ്ങാനം, മൗവ്വല്‍). സഹോദരങ്ങള്‍’ സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുള്ള. മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് കൊളവയൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.