പയ്യന്നൂർ: പ്രമുഖ ന്യൂറോ സർജനും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെ.വി. പ്രേംലാൽ (47) കോയമ്പത്തൂരിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോയമ്പത്തൂരിൽ ബ്ലൂബാൻ്റ് ഇന്ത്യൻ നാഷണൽ കാർ റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമ്പോഴായിരുന്നു ഡോ. പ്രേംലാലിന് ഹൃദയാഘാതമുണ്ടായത്. സഹ ഡ്രൈവറായിരുന്ന ഡോ. കെ.ആർ. ഋഷികേശ് ജീവൻ രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും മരിക്കുകയായിരുന്നു.
കണ്ണൂർ ആസ്റ്റർ മിംസിലും രോഗികളെ പരിശോധിക്കാറുണ്ട്. പരേതരായ പയ്യന്നൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എ.വി. ഗോവിന്ദന്‍റെയും കെ.വി. പ്രേമയുടെയും മകനാണ്. കണ്ണൂർ മിംസ് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യൻ ഡോ. സ്‌മിജ അരവിന്ദ് ഭാര്യയാണ്. വിഷ്‌ണു , അനിക എന്നിവർ മക്കളാണ്.
മൃതദേഹം ശനിയാഴ്ച രാത്രിയോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ നടക്കും. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.