അൽഅഹ്സ: ജീവൻ രക്ഷിക്കാൻ കൈകോർത്ത സന്മനസ്സുകളുടെ പ്രാർഥന വിഫലമാക്കി അർബുദ ബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27) ആണ് നാട്ടിലെത്തി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. അൽഅഹ്സ ഷുഖൈഖിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്ന യുവാവിന് ഏതാനും മാസം മുമ്പാണ് കടുത്ത പനി ബാധിച്ചത്. ഡോക്റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. അപ്പോഴാണ് അർബുദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്.
ഏറെ സാമ്പത്തികപ്രതിസന്ധിയിൽ ആയിരുന്ന ഷരുണിന്റെ കുടുംബത്തിന് തുടർചികിത്സ നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ, നവയുഗം സാംസ്കാരികവേദി അൽഅഹ്സ ഷുഖൈഖ് യൂനിറ്റ് രക്ഷാധികാരിയായ ജലീൽ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. ജലീലിന്റെയും നവയുഗം ജീവകാരുണ്യപ്രവർത്തകൻ സിയാദ് പള്ളിമുക്കിന്റെയും നേതൃത്വത്തിൽ ഷുഖൈഖ് യൂനിറ്റിന്റെ കീഴിൽ പണം സ്വരൂപിച്ച് നാട്ടിലെത്തിച്ചു. എന്നാൽ, ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച് അന്ത്യം സംഭവിക്കുകയായിരുനു. ഷരുണിന്റെ വിയോഗത്തിൽ നവയുഗം അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.