ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയിൽ കുടിലിനു തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11.30 ന് ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം. കടുത്ത തണുപ്പിൽ നിന്ന് രക്ഷനേടാൻ കത്തിച്ച തീയിൽ നിന്നും തീപടർന്ന് പിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി തീയണച്ചു. ഹജാരി ബഞ്ചാര (65), കൊച്ചുമകൾ സന്ധ്യ (10) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊച്ചുമകളായ അനുഷ്‌ക (5) ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി ബൈരാദ് തഹസിൽദാർ ദ്രഗ്പാൽ സിംഗ് വൈഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.