സി.പി.എം പ്രാദേശിക നേതാവ് കെ.എസ്. ശങ്കരൻ നിര്യാതനായി

വേലൂർ (തൃശൂർ): ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാന നേതാവുമായിരുന്ന വേലൂര്‍ സ്വദേശി കെ.എസ്. ശങ്കരന്‍ (89) നിര്യാതനായി. മകൾ ലോഷിനയുടെ പറവൂരിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

കര്‍ഷക തൊഴിലാളി യൂനിയന്റെ സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി, തൃശൂര്‍ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ ഏഴ് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേലൂര്‍ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വാഴാനി കനാൽ സമരം, വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം, 1970 ലെ കുടികിടപ്പ് സമരം, മിച്ചഭൂമി സമരം തുടങ്ങി നിരവധി ജനകീയ, വിപ്ലവ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

വേലൂരിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പാര്‍ട്ടി പതാക പുതപ്പിച്ചു. എം.എല്‍.എമാരായ എ.സി. മൊയ്തീന്‍, സേവ്യാര്‍ ചിറ്റലപ്പിള്ളി, മുരളി പെരുനെല്ലി, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയന്‍, കുന്നംകുളം ഏരിയ കമ്മറ്റി സെക്രട്ടറി എം.എന്‍.സത്യന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വിജയന്‍, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമർപ്പിച്ചു.

ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി പുഷ്പയാണ് ഭാര്യ. മക്കൾ: ഒലീന, ഷോലിന, ലോഷിന.(മൂവരും ദേശാഭിമാനി ജീവനക്കാർ).

Tags:    
News Summary - CPM leader KS Shankaran Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.