ഫാൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ്​ മരിച്ചു

വള്ളികുന്നം: ഫാൻ നന്നാക്കുന്നതിനിടെ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കാഞ്ഞിപുഴ വാളാച്ചാൽ മേടയിൽ യൂസഫ് കുഞ്ഞിന്‍റെ മകൻ അസ്‌ലമാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയുടെ വീട്ടിൽ വച്ചാണ് സംഭവം.

ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വെള്ളിയാഴ്ച കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മാതാവ്: ഹസീന. സഹോദരി: അജ്മിയ.

Tags:    
News Summary - Died of electric shock while repairing fan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.