തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പരേതനായ വെളിയം ഭാർഗവെൻറ ഭാര്യ പട്ടം വൃന്ദാവന്‍ ഹൗസിങ് കോളനിയില്‍ റിട്ട. ഹെഡ്മിസ്ട്രസ് എം.പി. സുനീതി അമ്മ(89) നിര്യാതയായി. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
മകൾ: ബി. മഞ്ജു (കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ). മരുമകൻ: ഡോ. അജിത് ഹരിദാസ് (സി.എസ്.ഐ.ആര്-എൻ.െഎ.ഐ.എസ്.ടി റിട്ട. ചീഫ് സയൻറിസ്റ്റ്, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കൺട്രോള് ബോര്‍ഡ് മുന്‍ ചെയര്മാൻ). സഹോദരങ്ങള്‍: ഡോ.എം.ബി. അശോകന്(യു.എസ്.എ), ഡോ.എം.ബി. ദിലീപ് (റിട്ട. ഫിഷറീസ് വകുപ്പ്), എം.ബി. സുലേഖ, എം.ബി. സുമംഗല.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ദേശീയ കൺട്രോൾ കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യന് മൊകേരി, നേതാക്കളായ കെ.ഇ. ഇസ്മയില്‍, സി.എന്‍. ചന്ദ്രന്, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, വി.എസ്. സുനില്‍കുമാർ, പി. തിലോത്തമന്, കെ. രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, സി.കെ. ആശ എം.എൽ.എ, ജില്ല സെക്രട്ടറി ജി.ആര്. ആനില്‍, സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദന്, വി. ശിവന്‍കുട്ടി എന്നിവര്‍ അേന്ത്യാപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.