ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നേമം: ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരമന സ്റ്റേഷൻ പരിധിയിൽ ആറന്നൂർ പാറച്ചിറ പണയിൽ വീട്ടിൽ തുളസി (72) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ ഇവർ അനുഭവിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കരമന പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - The elderly woman, was found dead inside the house.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.