????

എലിപ്പനി ബാധിച്ച് വയോധിക മരിച്ചു

കിളിമാനൂർ: കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.  കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ ബേബി(65) മരിച്ചത്. മെഡിക്കൽ കോളേജ് ലാബിലെ പരിശോധന യിലാണ് എലിപ്പനിയെന്ന്കണ്ടെത്തിയത്.

ബേബിക്ക് ഒരാഴ്ചയായി പനിയും മറ്റ് അസ്വസ്ഥ തകളും ഉണ്ടായിരുന്നു. തുടർന്ന് കേശവപുരംആശുപത്രിയിൽ ചികിത്സതേടി. അവിടത്തെ ചികിത്സയിൽ പനികുറഞ്ഞിരുന്നില്ല. എലിപ്പനിയാണെന്ന് കേശവപുരം ആശുപത്രിയിൽ കണ്ടെത്തിയെങ്കിലും ചികിത്സ നൽകാനുമായില്ല. ശനിയാഴ്ച കേശവപുരത്ത് നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ റഫർ ചെയ്തു. ചൊവ്വാഴ്ച വെളുപ്പിന് മരണം സംഭവിച്ചു. പരിചരിക്കാൻ ഒപ്പം നിന്ന രണ്ടുപേർ മെഡി ക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

Tags:    
News Summary - An elderly woman died of leptospirosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.