പത്തനംതിട്ട: മുസ്ലിം ലീഗ് പത്തനംതിട്ട മുൻ ജില്ല ജനറൽ സെക്രട്ടറി ഖാൻ ഷാജഹാൻ (56) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
മാധ്യമം മുൻ പ്രാദേശിക ലേഖകനാണ്. മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഡോ. ഷാജിദാ ബീഗമാണ് ഭാര്യ. മക്കൾ: ഷാദി ഷാജഹാൻ, ഷാഫി ഷാജഹാൻ. മരുമകൻ: മുഹമ്മദ് ഫൈസൽ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പത്തനംതിട്ട ടൗൺ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.