തെങ്ങലക്കണ്ടി അബ്ദുല്ല നിര്യാതനായി

വാണിമേൽ: മുസ്‌ലിം ലീഗ് നേതാവും മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വാണിമേലിലെ തെങ്ങലക്കണ്ടി അബ്ദുല്ല (68) നിര്യാതനായി. നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, വാണിമേൽ കസ്റ്റം ഹയർ സെക്കൻഡറി സ്കൂൾ മാരേജ് കമ്മിറ്റി അംഗം, ദാറുൽ ഹുദ ടി.ടി.ഐ കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ കുഞ്ഞിപ്പാത്തു പണിക്കർ വീട്ടിൽ. മക്കൾ: അജ്മൽ (ഖത്തർ), അനിഷത്ത് ( ക്രസന്റ് ഹൈസ്കൂൾ അധ്യാപിക ), അനീസ് ( അബുദാബി), പരേതനായ അഫ്ലഹ്. മരുമക്കൾ: നൗഫൽ കുന്നുമ്മക്കര( കണ്ണൂർ എയർപോർട്ട് ), ആബിദ കുമ്മങ്കോട് ( അധ്യാപിക എം. ഇ. ടി കോളജ് നാദാപുരം ). സഹോദരങ്ങൾ: ഹമീദ്, അബ്ദുറഹ്മാൻ, ബഷീർ, ഫാത്തിമ.

Tags:    
News Summary - Tengalakandi Abdullah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.