കുന്നംകുളം: മരത്തംകോട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേക്കര വീട്ടിൽ വർഗീസിെൻറ മകൻ റോയി (37), ഭാര്യ ജോമോള്‍ (33) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിെയ തൂങ്ങി മരിച്ച നിലയിലും ജോമോളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാതിലുകള്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. യുവതി നാലുമാസം ഗർഭിണിയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.
ഈ വീട്ടില്‍ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. യുവാവിന് മാനസിക പ്രയാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.