നടി മാലാ പാർവതിയുടെ അമ്മ നിര്യാതയായി

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.കെ ലളിത നിര്യാതയായി. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അർബുദബാധയെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു.

മരണ വിവരം മാലാ പാർവതി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ജൂലൈ 12നാണ് രോഗം സ്ഥിരീകരിച്ചത്. എസ്.എ.ടി ആശുപത്രി പ്രഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ. ലളിത.

വിരമിച്ച ശേഷം പട്ടം എസ്.യു.ടിയിൽ ആയിരുന്നു സേവനം. മാലാ പാർവതി, ലക്ഷ്മി മനു കുമാർ എന്നിവരാണ് മക്കൾ. സംസ്കാരം വൈകീട്ട് 5.30ന് ശാന്തി കവാടത്തിൽ.

Tags:    
News Summary - actress mala parvathi's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.