തിരുവനന്തപുരം: പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനടുക്കിയതിനു പിന്നാലെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി. പാചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷിനെയാണ് (36) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്തരവനായ സഞ്ജയ് സന്തോഷ് മരിച്ചതിലെ മനോവിഷമം മൂലമാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സഞ്ജയ് ഇന്നലെയാണ് ജീവനൊടുക്കിയത്.
വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തിരുവനന്തപുരം പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനുമായ സഞ്ജയ് സന്തോഷിനെ ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിെൻറ ആഘാതത്തിൽ നിൽക്കുമ്പോഴാണ് സഞ്ജയിെൻറ മാതാവിെൻറ സഹോദരനായ രതീഷും ജീവനൊടുക്കിയത്.
സഞ്ജയ് മരിച്ചതിനു പിന്നാലെ തന്നെ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി പറഞ്ഞു. ഇന്നലെ രാത്രി തന്നെ രതീഷ് കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം കൂട്ടുകാർ പുലർച്ചെ വരെ രതീഷിനൊപ്പമിരുന്നു. അതിനുശേഷം കൂട്ടുകാർ മയങ്ങിയപ്പോഴാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.