തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (40) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിലെ 'നിരഞ്ജന'യിലായിരുന്നു താമസം. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി. സോമശേഖരൻ നാടാരാണ് പിതാവ്. മാതാവ് പ്രഭ മൂന്ന് വർഷം മുമ്പ് മരിച്ചു. സ്വപ്ന, സ്മിത എന്നിവർ സഹോദിരമാർ. വീട്ടിലും തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലും പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ നാനാതുറയിൽ ഉള്ളവർ ആദരാജ്ഞലി അർപ്പിച്ചു. തുടർന്ന് തൃക്കണ്ണാപുരം പൂഴിക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.