വർക്കല: നവവധു തൂങ്ങി മരിച്ചനിലയിൽ. ഇടവ വെൺകുളം കരിപ്പുറത്ത് വിളയിൽ പുത്തൻവീട്ടിൽ ശ്രീരാജിന്റെയും അശ്വതിയുടെയും മകൾ ശ്രുതിയെയാണ് (19) സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്രുതിയുടെ വിവാഹം എട്ടുമാസം മുമ്പാണ് നടന്നത്. ഭർത്താവ് അനന്തു ഗൾഫിലാണ്. ശ്രുതിയെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് അനന്തു അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിപ്പോയത്.
ജീവിക്കാൻ ഒട്ടും മനഃസമാധാനമില്ലെന്നും ഭർത്താവ് അനന്തു ഒരു പാവമാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.