തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷംകഴിച്ചുമരിച്ചു. മനോജ് കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് മരിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശികളായ ഇവർ നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയാണ്.
ചാലയില്‍ സ്വർണ പണിക്കാരനാണ് മനോജ് കുമാർ. ഞായറാഴ്ച രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.