സുകുമാരൻ

ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന വയോധികൻ ജീവനൊടുക്കി

ശ്രീകാര്യം: ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന വയോധികൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പാങ്ങപ്പാറ മണി മന്ദിരത്തിൽ സുകുമാരനെ (81) യാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്​.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്​ മാറ്റി. വർഷങ്ങളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ പ്രസന്ന (75) യുടെ ദുരിതത്തിൽ മനം നൊന്ത സുകുമാരൻ 2021 ജൂലൈ 30ന് പ്രസന്നയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം കൈ ഞരമ്പ്​ മുറിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നു.

ശ്രീകാര്യം പൊലീസ് അറസ്റ്റ്​ ചെയ്ത സുകുമാരൻ ഇപ്പോൾ ജാമ്യത്തിലാണ്. ഇന്നലെ ഉച്ചക്ക്​ വീട്ടിൽ ആളില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. മക്കൾ: സുനിൽകുമാർ, കവിത.

Tags:    
News Summary - elderly man out on bail murdering wife case committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.