മലയിൻകീഴ്: ബൈക്കപകടത്തിൽപെട്ട് എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നെയ്യാറ്റിൻകര നിലമേൽ പനങ്ങാട്ട്കരി വിശ്വം വീട്ടിൽ സജീവ്കുമാറിെൻറ മകൻ സന്ദീപ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിെല 8.30 മണിയോടെ തൂങ്ങാംപാറ കാളിദാസ തിയറ്ററിനു സമീപമാണ് അപകടം. കുറ്റിച്ചൽ ലൂർദ്മാതാ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്.
കോളജിലേക്ക് പോകവേ കാട്ടാക്കട ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ നെല്ലിക്കാട് സ്വദേശിയുടെ ബൈക്ക് സന്ദീപിെൻറ ബൈക്കിൽ ഇടിച്ചു. നിയന്ത്രണം വിട്ട് അഞ്ചുപേരെ ഇടിച്ചു വീഴ്ത്തിയശേഷം റോഡ് സൈഡിലെ സ്ലാബിൽ തലയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. സന്ദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബിന്ദു. സഹോദരി: സാന്ദ്ര.
ബൈക്കിടിച്ച് തൂങ്ങാംപാറ സ്വദേശി വിജയെൻറ രണ്ട് കാലിെൻറയും പാദത്തിനു മുകൾ ഭാഗം അറ്റുപോയി. യാത്രക്കാരായ അമ്പിളി, സെയ്ദ് എന്നിവർക്ക് ഗുരുതര പരിക്കും മറ്റൊരാൾക്ക് നിസ്സാര പരിക്കുമേറ്റു. അപകടത്തിൽപെട്ട രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.