സുമി

അടുക്കളയിലെ ഗ്യാസ് ചോർച്ച; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കിളിമാനൂർ: വീട്ടിലെ അളുക്കളയിൽ നിന്നും ഗ്യാസ് ചോര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കല്ലറ ഗവ. ഹൈസ്കൂളിലെ താൽക്കാലിക അധ്യാപികയായ മഞ്ഞപ്പാറ താളിക്കുഴി ഉമേഷ് ഭവനിൽ ഉമേഷിന്‍റെ ഭാര്യ സുമി (32)യാണ് മരിച്ചത്. സുമി വിതുര സ്വദേശിയാണ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ചായ ഉണ്ടാക്കുന്നതിനായി സിലിണ്ടർ ഓൺ ചെയ്ത ശേഷം അടുപ്പ് കത്തിക്കുന്നതിന് മുമ്പ്​ പാലെടുക്കാനായി ഫ്രിഡ്ജ് തുറക്കുകയായിരുന്നു. ഈസമയം അടുക്കളയിലേക്ക് പെട്ടെന്ന് തീ പടരുകയുമായിരുന്നു.

യുവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാർ ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ വീടിന്​ ഭാഗികമായി തീപിടിച്ചു. ഗ്യാസ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക്​ ഘടിപ്പിച്ചിരുന്ന റബർ ട്യൂബ് എലി കരണ്ടതായും ഇതിലൂടെ ഗ്യാസ് ചോർന്നതുമാകാം അപകടകാര ണമെന്ന് പരിശോധന നടത്തിയ ശേഷം കിളിമാനൂരിലെ ഗ്യാസ് ഏജൻസി ജീവനക്കാർ പറഞ്ഞു.

Tags:    
News Summary - Gas leak in kitchen; woman undergoing treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.