ആറ്റിങ്ങൽ: രണ്ടാം തവണയും കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. ചെറുവള്ളിമുക്ക് തെക്കേവിള വീട്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയുടെ ഭാര്യ സതി (57) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചു.
മൃതദേഹത്തിൽനിന്ന് ശേഖരിച്ച സ്രവം മെഡിക്കൽ കോളജിൽ േകാവിഡ് പരിശോധനക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഇവർക്ക് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന്, സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ഇവരും കുടുംബവും രണ്ടാഴ്ച മുമ്പാണ് രോഗമുക്തി നേടിയത്.
എന്നാൽ, ദിവസങ്ങൾക്കുശേഷം വീണ്ടും രോഗം ബാധിച്ചത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതാണ് മരണത്തിൽ കലാശിച്ചത്. നഗരസഭ മുൻ ചെയർമാനും സി.പി.എം നേതാവുമായ എം. പ്രദീപിെൻറ ഭാര്യാ സഹോദരിയാണ്. മകൾ: ശ്രീലക്ഷ്മി. മരുമകൻ: പ്രിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.