കെ.സി.എ മുൻ സെക്രട്ടറി എ.സി.എം.അബ്​ദുല്ല നിര്യാതനായി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും സംസ്​ഥാന സ്​കൂൾ സ്​പോർട്​സ്​​ ഓർഗനൈസറുമായിരുന്ന എ.സി.എം. അബ്​ദുള്ള (88) നിര്യാതനായി. തിരുവനന്തപുരം ജഗതിയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. തലശേരി കേയി കുടുംബാംഗമാണ്. ഭാര്യ : നബീസാബീവി. മക്കൾ: ഡോ. സഹീർ എൻ. അബ്​ദുള്ള (ഇ.എൻ.ടി സർജൻ, പി.ആർ.എസ്​​ ഹോസ്​പിറ്റൽ), സിറാജ് (എൻജിനീയർ, മസ്​കറ്റ്), ഡോ. ഷെറിൻ നസീർ (കിംസ്​ഹെൽത്ത്).


മരുമക്കൾ : ഡോ. മുഹമ്മദ് നസീർ (കിംസ്​ഹെൽത്ത്), ഷെബീന സഹീർ, യാസ്​മിൻ സിറാജ്. 1973-74ലും 1979-87 കാലയളവിലും കേരള ക്രിക്കറ്റ്​ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. നിരവധി അന്താരാഷ്​ട്ര ക്രിക്കറ്റ്​ താരങ്ങളെ കേരളത്തിൽ എത്തിച്ച്​ മത്സരങ്ങളിൽ പ​െങ്കടുപ്പിക്കാൻ അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.