മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. നിസ്വയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ സുകുമാര പിള്ളയുടെ മകൻ എസ്.അജിത്ത്കുമാറിനാണ് (52) കോവിഡ് സ്ഥിരീകരിച്ചത്.
20 വർഷത്തിന് മുകളിലായി ഒമാനിലുള്ള അജിത്ത് നിർമാണ കമ്പനിയിൽ ജെ.സി.ബി ഒാപറേറ്ററായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
രഞ്ജിനിയാണ് ഭാര്യ. മക്കൾ: സ്നേഹ, മേഘ. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന 44ാമത്തെ മലയാളിയാണ് അജിത്ത്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.