അമൽ ബാഹുലേയൻ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിന് സമീപം സർഗ്ഗം വീട്ടിൽ ബാഹുലേയൻ-വത്സല ദമ്പതികളുടെ മകൻ അമൽ ബാഹുലേയൻ (36) ആണ് മരിച്ചത്.

സെപ്റ്റംബർ 19-ന് രാത്രി 8 മണിയോടുകൂടി നെടിയവിളയിലായിരുന്നു അപകടം. റോഡ് പണിക്കായി ഇറക്കിയിരുന്ന മെറ്റലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1.15-നായിരുന്നു മരണം. ആർക്കിടെക്റ്റ് ആണ്​ അമൽ. കാർത്തികയാണ് ഭാര്യ. മക്കൾ: മാനവ്, മാധവി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.



Tags:    
News Summary - man who was injured in an accident has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.