കോവളം: പനത്തുറയിൽനിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കടലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി.
പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മുൻ സെക്രട്ടറി പാച്ചല്ലൂർ പനത്തുറ കിളിയെൻറ മുടുമ്പ് ശ്രീലകം വീട്ടിൽ ത്രിദീപ്കുമാറിെൻറ മകൻ ദേവദത്തെൻറ (അച്ചു-17) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 7.30 ഓടെ പൂന്തുറ ചേരിയമുട്ടം പുറംകടലിൽ പൊങ്ങിയനിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് ദേവദത്തനെ കാണാതായത്. വീട്ടുകാർ പൊലീസിൽ പരാതി നൽകി അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിെൻറ സഹായത്തോടെ വിഴിഞ്ഞത്തെത്തിച്ച മൃതദേഹം തിരുവല്ലം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനിൽകും. പ്രസന്നകുമാരിയാണ് മാതാവ്. ഹരിശങ്കർ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.