തിരുവനന്തപുരം: യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസെൻറ സഹോദരന്‍ എം.എം.സുല്‍ഫിക്കര്‍ (60) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
40 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്ന സുല്‍ഫിക്കര്‍, ഷാര്‍ജയില്‍ എം.എം. പ്രിൻറിങ് ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ് കമ്പനി നടത്തുകയായിരുന്നു.
ഷാര്‍ജയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഇന്‍കാസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
സോഫിയ ആണ് ഭാര്യ. മക്കള്‍: സുഹാന (ബുര്‍ജീല്‍ ആശുപത്രി, അബുദാബി), സുല്‍ത്താന. മരുമകന്‍ അഹമ്മദ് (ദുബായ്). മറ്റ് സഹോദരങ്ങള്‍: സലാഹുദ്ദീന്‍, ഷറഫുദ്ദീന്‍ (പരേതന്‍), സഫര്‍, ഷാനവാസ്, ഷബീര്‍ (ദുബായ്), സുഹര്‍ബാന്‍, റഷീദ ബാനു (ദുബായ്), മുനീറ, ഷാജില.
തിരുവനന്തപുരം മണക്കാട് ജുമഅത്ത് പള്ളിയില്‍ മൃതദേഹം കബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.