ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് പോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നേമം: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയ യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീണു മരിച്ചു. 

നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം എസ്.ബി കോട്ടേജില്‍ ദീപക് (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. ഇദ്ദേഹം  സ്വകാര്യ ബസ് സര്‍വീസിന്‍റെ ഓപ്പറേറ്റിങ് മാനേജര്‍ ആണ്. ഓഫീസില്‍ ഉച്ചഭക്ഷണത്തിനു ശേഷമാണ് ദീപക്കിന് അസ്വസ്ഥതയനുഭവപ്പെട്ടത്.

തുടര്‍ന്ന് തനിയെ ബൈക്കില്‍ തിരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ പരിശോധനയ്ക്കുശേഷം മറ്റൊരു ആശുപത്രിയിലേക്ക് ബന്ധുവിനൊപ്പം പോകുമ്പോള്‍ വാഹനത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷൈനിമോള്‍. മൃതദേഹം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മലയിൻകീഴ് പൊലീസ് കേസെടുത്തു.

News Summary - nemom obituarie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.