കരമന സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ജിദ്ദ: ആഴ്ചകൾക്ക് മുമ്പ് ജിദ്ദ ബാബ് മക്കയിലെ താമസസ്ഥലത്ത് നിന്നും കാണാതാവുകയും ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത തിരുവനന്തപുരം കരമന സ്വദേശി എഴിപ്പുറത്ത് ഷംസുദ്ധീൻെറ (ഷിബു 40) മൃതദേഹം ഖബറടക്കി. ദിവസങ്ങൾക്ക് മുമ്പ് പനിക്ക് ചികിത്സ തേടിയിരുന്നു. ശേഷം ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഇയാളെ പിന്നീട് താമസസ്ഥലത്തു നിന്നും പുലർച്ചെ കാണാതാവുകയായിരുന്നു.

മൊബൈൽ ഫോണും മറ്റു രേഖകളുമെല്ലാം താമസസ്ഥലത്ത് ഇട്ടേച്ചു പോയ ഇദ്ദേഹത്തെ കുറിച്ച് സഹോദരൻ സിയാദ് ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ജിദ്ദ ബലദിൽ ജുഫാലി പള്ളിക്ക് സമീപത്തുള്ള വെള്ളക്കെട്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ബാബ് മക്ക അസദ് മഖ്ബറയിൽ ഖബറടക്കി. ബന്ധുക്കളോടൊപ്പം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും കെ.എം.സി.സി ജിദ്ദ വെൽഫയർ വിംങ് നേതാക്കളും ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.

പിതാവ്: ഇബ്രാഹിം ശംസുദ്ധീൻ. മാതാവ്: രാഹുമ ബീവി ഹബീബ. ഭാര്യ: റുഷ്‌ദ ബീഗം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.