ബാലരാമപുരം എസ്.കൃഷ്ണൻ കുട്ടി നിര്യാതനായി

ബാലരാമപുരം∙ ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ട്രേഡ് യൂണിയൻ, നെയ്ത്ത് തൊഴിലാളി നേതാവും സിപിഎം ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ തലയൽ പനവിള ഉതൃട്ടാതിയിൽ ബാലരാമപുരം എസ്.കൃഷ്ണൻ കുട്ടി (70) നിര്യാതനായി. ദേശാഭിമാനി നേമം ഏരിയ ലേഖകനായിരുന്നു.

ഭാര്യ: മധുമതി. മക്കൾ: അനൂപ് (ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക്), അഖിൽ (ബിസിനസ്). മരുമക്കൾ: ശ്രീലക്ഷ്മി (ബാലരാമപുരം സാമൂഹികാരോഗ്യ കേന്ദ്രം), ആര്യ. 

നെയ്യാറ്റിന്‍കര താലൂക്കിലെ കൈത്തറി തൊഴിലാളി സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആദരസൂചകമായി നാളെ ഉച്ചവരെ കടകള്‍ അടച്ച് അനുശോചനം അര്‍പ്പിക്കുമെന്ന് ബാലരാമപുരം വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും അറിയിച്ചു.

Tags:    
News Summary - s krishnan kutty passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.