യാംബു: ദീർഘകാലം യാംബുവിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ അസുഖബാധിതനായി ചികിത്സയിലിരിക്കെ നിര്യാതനായി. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് എന്ന കുടു (35) ആണ് ഞായറാഴ്ച മരിച്ചത്.
മൂന്നു വർഷം യാംബുവിൽ മൊബൈൽ റിപ്പയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനീഷ് ഈ മേഖല പൂർണമായും സ്വദേശിവത്കരിച്ചപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബുവിൽ എത്തുന്നതിന് മുമ്പ് കുറച്ചു കാലം റിയാദിലും ജോലി ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഷാജിയും നേരത്തേ യാംബുവിൽ പ്രവാസിയായിരുന്നു.
മാതാവ്: വഹീദ. ഭാര്യ: രഹ്‌ന. മകൻ: ആതിഫ് മുഹമ്മദ്. സഹോദരി: അധീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.