പരീക്ഷയുടെ തലേന്ന് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നേമം: പ്ലസ് വൺ പരീക്ഷയുടെ തലേദിവസം പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ മൊട്ടമൂട് സ്വദേശിനിയായ പെൺകുട്ടിയെയാണ് വീടിൻറെ രണ്ടാമത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടടുത്താണ് വീട്ടുകാർ വിവരം അറിയുന്നത്. തിരുവനന്തപുരം നഗരത്തിലെ  സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മരണകാരണം വ്യക്തമായിട്ടില്ല. നരുവാമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Tags:    
News Summary - The girl was found hanging the day before the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.