?????????

സാമ്പത്തിക ബാധ്യത കാരണം വ്യാപാരി ജീവനൊടുക്കി

നേമം: സാമ്പത്തിക ബാധ്യതമൂലം വ്യാപാരി ജീവനൊടുക്കി. തച്ചോട്ടുകാവ്-മങ്കാട്ടുകടവ് റോഡിൽ പിടാരം ജംഗ്ഷനിൽ കട നടത്തുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണം പോങ്ങുവിള ശിവതം വീട്ടിൽ വിജയകുമാർ (56) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് മരിക്കാൻ കാരണമെന്നു മലയിൻകീഴ് പൊലീസ് പറഞ്ഞു. കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ വ്യാപാരത്തെ സാരമായി ബാധിച്ചു. കച്ചവടം നടക്കാത്തതിനാൽ പലരിൽനിന്നും വാങ്ങിയ വായ്പ തിരികെ നൽകാനായില്ല. ദിവസങ്ങൾ കഴിയുന്തോറും ബാധ്യത കൂടി. ഒരു പ്രമുഖ സ്വകാര്യ ചിട്ടി കമ്പനിയിൽ നിന്ന് മാത്രം 10 ലക്ഷം രൂപ വായ്പ എടുത്താണ് വ്യാപാരം നടത്തിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വിളവൂർക്കൽ പഞ്ചായത്ത് പലവട്ടം കണ്ടയിൻമെന്‍റ്​ സോണായി മാറി.

കട തുറക്കാതെ വന്നപ്പോൾ നിത്യേന കൊടുത്തിരുന്ന ചിട്ടി വായ്പ വിഹിതം മുടങ്ങിയിരുന്നു. ഏഴുമാസത്തെ കടവാടകയും മുടങ്ങിയിരുന്നതായി വിജയകുമാറിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മലയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീലേഖ.മകൾ: മീനാക്ഷി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.