കഴക്കൂട്ടം: തുമ്പ സ്റ്റേഷൻകടവിനു സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു. ശ്രീകാര്യം കട്ടേല ആലുംമൂട് വീട്ടിൽ ജയചന്ദ്രന്‍റെയും ശ്രീകുമാരിയുടെയും മകൾ ജയലക്ഷ്മി (25) ആണ് മരിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയിൽ തട്ടിയായിരുന്നു മരണം. ഭർത്താവ് നന്ദു മൂന്നു വർഷം മുമ്പ് മകന്‍റെ ഒന്നാം പിറന്നാളിന് കഴക്കൂട്ടത്തുവെച്ചുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. നാല് വയസ്സുള്ള അഥർവാണ് മകൻ. ആത്മഹത്യയെന്നാണ് നിഗമനമെന്ന് തുമ്പ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.