തിരുവനന്തപുരം: കോവിഡ് ബ്രിഗേഡിൽ നിന്ന് പിരിച്ചുവിട്ട യുവാവ് മരിച്ച നിലയിൽ. മണ്ണന്തല ചെഞ്ചേരി ലെയ്നിൽ സി.ആർ.എ 156 പണയിൽവീട്ടിൽ ജിൻസ് ജോസഫിനെയാണ് (39) ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കോവിഡ് ബ്രിഗേഡിെൻറ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുവർഷമായി സുരക്ഷാ ജീവനക്കാരനായി ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞമാസം ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ കോളജിൽ ജോലി നോക്കിയ വകയിൽ ജിൻസിന് 45000 ത്തോളം രൂപ കിട്ടാനുണ്ടെന്നും നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും ഫലം കാണാത്തതിൽ ദുഃഖിതനായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.
നിത്യവൃത്തിക്കായി കൂലിക്ക് ഓട്ടോ ഓടിച്ചിരുന്നെങ്കിലും മാന്യമായ വരുമാനം ലഭിച്ചിരുന്നില്ല.പരേതനായ ജോസഫിെൻറയും വസന്തകുമാരിയുടെയും മകനാണ് ജിൻസ് ജോസഫ്. പിതാവ് ജോസഫ് കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മണ്ണന്തല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.