ഒരു സിനിമാ പാെട്ടഴുത്തുകാരൻ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് ബിച്ചു തിരുമല. ഞങ്ങൾ ഒരുപോലെ പാെട്ടഴുതുന്ന ഒരു കാലമുണ്ടായിരുെന്നങ്കിലും ഞാൻ പാെട്ടഴുത്തിൽ നിന്ന് അൽപം മാറിനിന്ന കാലമുണ്ടായിരുന്നു, സിനിമകളുടെ നിർമാണവും സംവിധാനവുമായി തിരക്കിലായിരുന്ന കാലത്ത്. അക്കാലത്താണ് ബിച്ചു സജീവമാകുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ശേഷം വന്ന തലമുറയാണ് ബിച്ചുവും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ. അടവുകൾ 18 എന്ന സിനിമയിൽ ഗാനങ്ങളെഴുതാൻ അതിെൻറ നിർമാതാവ് ആർ.എസ്. പ്രഭു എന്നെ തേടിവന്നപ്പോൾ ഞാൻ അത് ബിച്ചുവിനായി സജസ്റ്റ് ചെയ്തു. അതദ്ദേഹം പോലും അറിഞ്ഞിരുന്നില്ല. ഞാൻ സ്ഥിരമായി പാെട്ടഴുതിയിരുന്ന കമ്പനിയായിരുന്നു അത്. അത്തരത്തിലായിരുന്നു അന്നത്തെ ബന്ധങ്ങൾ.
ബിച്ചുവിെൻറ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിെൻറ എഴുത്തിലെ പ്രഫഷനലിസമാണ്. അേദ്ദഹത്തിന് ആരുമായും എതിരഭിപ്രായങ്ങളില്ല. സംവിധായകൻ പറയുന്നതുപോലെ എഴുതിെക്കാടുക്കും. പാട്ട് മാറ്റുന്നതിനൊന്നും മടിയില്ല. ഞാനങ്ങനെയല്ല, പാട്ടിനുവേണ്ടി കലഹങ്ങളുണ്ടാക്കും. ഇഷ്ടമില്ലാത്ത സാഹചര്യത്തിൽ അതിൽ നിന്ന് പിന്മാറും. ഏതുതരം പാട്ടുകളും വഴങ്ങും എന്നതാണ് ബിച്ചുവിെൻറ മറ്റൊരു പ്രത്യേകത. ട്യൂണിട്ട് പാെട്ടഴുത്ത് സജീവമായ കാലത്ത് അദ്ദേഹം അതിൽ വലിയ പ്രാവീണ്യം നേടി. അടിപൊളിപ്പാട്ടുകൾ ഏതു ട്യൂണിനനുസരിച്ചും അനായാസമായി എഴുതുന്നതിനൊപ്പം നല്ല കാവ്യാത്മകമായ, ധ്വന്യാത്മകമായ പാട്ടുകൾ, പ്രണയസരോവരതീരം പോലെയും ഹൃദയം ദേവാലയം പോലെയുമുള്ള പാട്ടുകൾ. അതേസമയം എ.ആർ. റഹ്മാെൻറ മ്യൂസിക്കിൽ എഴുതിയ 'പടകാളി ചണ്ഡിചങ്കരി' പോലുള്ള പാട്ടുകളും നന്നായി വഴങ്ങും.
പറഞ്ഞുകൊണ്ട് ഹിറ്റ് പാട്ടുകളെഴുതാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ബിച്ചു തിരുമലയുമായും അദ്ദേഹത്തിെൻറ കുടുംബവുമായും എനിക്ക് നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തെ പരിചയപ്പെടുന്നത് മദ്രാസിൽ െവച്ചാണ്. ബിച്ചുവിെൻറ പശ്ചാത്തലമാണ് അദ്ദേഹത്തെ നല്ല പാെട്ടഴുത്തുകാരനാക്കിയത്. സാഹിത്യപരമായിട്ടും സംഗീതപരമായിട്ടും അദ്ദേഹത്തിെൻറ കുടുംബത്തിന് വലിയ പാരമ്പര്യമുണ്ട്. മലയാളസാഹിത്യത്തിലെ പ്രമുഖ പണ്ഡിതനും യൂനിവേഴ്സിറ്റി കോളജിലെ പ്രഫസറുമായിരുന്ന പ്രഫ. സി.െഎ. ഗോപാലപിള്ളയുടെ കൊച്ചുമകനാണ് ബിച്ചു. മൂത്ത സഹോദരി പ്രമുഖ ഗായിക സുശീലാദേവി. അനുജൻ ദർശൻ രാമൻ സംഗീതസംവിധായകനാണ്. രണ്ടുപേരും സംഗീതം പഠിച്ചവരാണ്. ബിച്ചു നല്ല ഗായകനുമായിരുന്നു. എന്നാൽ നല്ല സൗകുമാര്യമുള്ള ശബ്ദമായിരുന്നെങ്കിൽ ഗായകനാകേണ്ടതാണ്. എന്നാൽ അതദ്ദേഹം ഗാനരചനയിൽ തീർത്തു.
നല്ല സാഹിത്യവാസനയും സംഗീതബോധവുമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഗാനരചനയിലെ ഹിറ്റ് മേക്കറാകാൻ കഴിഞ്ഞത്. ഒരു ഗാനം ഹിറ്റാക്കാനുള്ള ചേരുവകൾ ബിച്ചുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് സംവിധായകരുടെ പ്രിയപ്പെട്ട പാെട്ടഴുത്തുകാരനായിരുന്നു അദ്ദേഹം. ഒരുകാലത്ത് െഎ.വി. ശശിയുടെ സ്ഥിരം പാെട്ടഴുത്തുകാരനായിരുന്നു ബിച്ചു. അദ്ദേഹത്തിെൻറ 'അഭിനന്ദനം' എന്ന ചിത്രത്തിൽ കണ്ണൂർ രാജൻ അരങ്ങേറ്റം നടത്തിയപ്പോൾ പാെട്ടഴുതാൻ എന്നെ എൽപിച്ചു. എന്നാൽ ഒട്ടു മിക്ക സിനിമകളിലും ബിച്ചുവായിരുന്നു എഴുതിയത്്്.
രവീന്ദ്രനുമായി ചേർന്ന് ധാരാളം ഹിറ്റുകൾ ബിച്ചു ഒരുക്കി. ഒറ്റക്കമ്പി നാദം, തേനും വയമ്പും, ഏഴുസ്വരങ്ങളും പോലുള്ള ഗാനങ്ങൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ രംഗത്തുവന്ന ജെറി അമൽദേവിനൊപ്പം ചെയ്ത എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ഏത് ട്യൂണിനനുസരിച്ചും വേഗത്തിൽ പാെട്ടഴുതാൻ ബിച്ചുവിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. രവീന്ദ്രെൻറയും ജോൺസെൻറയും കാലം മുതൽ അവർ ട്യൂണിട്ട് കൊടുക്കുന്നവരാണ്. എന്നാൽ എെൻറ ചില പടങ്ങൾക്ക് ഞാൻ നിർദേശിച്ചതനുസരിച്ച് രവീന്ദ്രൻ എഴുതി ട്യൂൺ ചെയ്തിട്ടുണ്ട്. ബിച്ചുവിനെ സംബന്ധിച്ച് ട്യൂൺ ഒരു പ്രശ്നമല്ല. എല്ലാവരുമായും ഉൗഷ്മളമായ ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു. എന്നാൽ കവിതകളിൽ കൂടുതൽ സജീവമായില്ല. ഞാൻ പറഞ്ഞിരുന്നു കവിതകൾ കൂടുതലായി എഴുതണമെന്ന്. എന്നാൽ അദ്ദേഹം അതിന് അധികം െമനക്കെട്ടില്ല. മലയാളത്തിന് ഒരിക്കലും മറക്കാനാകില്ല അദ്ദേഹം മലയാളഗാനശാഖക്ക് നൽകിയ സംഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.