ഗൾഫ്​ പ്രതിസന്ധിയെ പ്രത്യാശയോടെ നേരിടാം 

ഗൾഫ്​ പ്രതിസന്ധിയെ പ്രത്യാശയോടെ നേരിടാം 

സൗദിയടക്കമുള്ള ഗൾഫ്​രാജ്യങ്ങൾ പരിവർത്തനത്തി​​​​​െൻറ പാതയിലാണ്​. ഭാവിയിൽ എണ്ണയെ മാത്രം ആശ്രയിച്ച്​ മു​േന്നാട്ടു​േപാകാൻ കഴിയില്ലെന്ന്​ തിരിച്ചറിഞ്ഞതോടെ ഇതര മേഖലകളിൽനിന്നുകൂടി സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തി രാഷ്​ട്ര വളർച്ചക്ക്​ മുതൽക്കൂട്ടാക്കി മുന്നോട്ടുപോകാനാണ്​ അവരുടെ തീരുമാനം. സുസ്​ഥിര ഭാവിയിലേക്ക്​ അതിവേഗം നടക്കുന്ന ഏതു രാജ്യവും സ്വീകരിക്കുന്ന നടപടിയാണിത്​. ലോകത്ത്​ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. സുസ്​ഥിരമായ സ്വയംപര്യാപ്​തത എന്ന ലക്ഷ്യമിട്ട്​ രൂപവത്​കരിച്ച ‘വിഷൻ 2030’ എന്ന സ്വപ്​നം സാക്ഷാത്​കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ അവർ പുതിയ നയങ്ങൾക്ക്​ രൂപംനൽകുന്നത്​. അതി​​​​​െൻറ ഭാഗമാണ്​ ഇപ്പോഴത്തെ സാമ്പത്തിക പരിഷ്​കാരങ്ങൾ. പെ​ട്രോളിയം ഉപോൽപന്നങ്ങളുടെ മേഖലയിൽ വൻ നിക്ഷേപമാണ്​ സൗദി നടത്താൻ പോകുന്നത്​. 

രാജ്യത്തെ തൊഴിൽ മേഖലയും മറ്റും ക്രമപ്പെടുത്തുന്നതി​​​​​െൻറ ഭാഗമായാണ്​ സൗദിയിൽ പുതിയ സാമ്പത്തിക പരിഷ്​കാരങ്ങൾ വരുന്നത്​. അത്​ സ്വദേശികളെ പോലെ വിദേശികൾക്കും ഗുണകരമാണ്. അനധികൃതമായി ജോലിചെയ്യുന്നതും  സംരംഭങ്ങൾ നടത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതോടെ, നിയമാനുസൃത മാർഗങ്ങൾ അവലംബിക്കുന്ന പ്രവാസികൾക്കു മുന്നിൽ കൂടുതൽ അവസരങ്ങൾ തുറക്കപ്പെടുകയാണ്​. തൊഴിൽ നഷ്​ടത്തെക്കുറിച്ച അനാവശ്യ ആശങ്കകൾ സൃഷ്​ടിക്കുന്നത്​ നഷ്​ടമേ വരുത്തൂ. സൗദിയുൾ​െപ്പടെയുള്ള ഗൾഫ്​ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അവിടെ നടക്കുന്ന ചെറുകിട വ്യാപാരങ്ങളെല്ലാം സ്വദേശി പൗരന്മാരുടേതാണ്​. അവരുടെ പേരിലാണ്​ ലൈസൻസുള്ളത്​. സർക്കാർ കാഴ്​ചപ്പാടിൽ അവിടെ ജോലിചെയ്യുന്നവരാണ്​ വിദേശികൾ. ഇൗ രീതിയിൽ ജോലിചെയ്യുന്ന രാജ്യത്തെ വിദേശികൾ അവരുടെ നാടുകളിലേക്ക്​ അയക്കുന്ന ആകെ തുക കൂട്ടിയാൽ അത്​ സൗദി ബജറ്റിനെക്കാൾ കൂടുതൽ വരും. ഇതിന്​ പുറമെ കണക്കിൽ പെടാത്ത പണവുമുണ്ട്​. അപ്പോൾ സ്വാഭാവികമായും അവർ ചിന്തിക്കുന്നത്​ വിദേശികൾക്ക്​ ഇത്രയും വരുമാനം ഉണ്ടെന്നാണ്​. ഇൗ വരുമാനത്തിൽനിന്ന്​ ഒരു ചെറിയ പങ്കാണ്​ വാർഷിക ലെവി ഇനത്തിൽ വർധിപ്പിച്ചിരിക്കുന്നത്​. ഒരു രാജ്യത്തുനിന്നുണ്ടാക്കുന്ന പണത്തിൽ ​ഒരുപങ്ക്​ അവിടത്തെ സർക്കാറുകൾക്കുകൂടി നൽകുന്നതിൽ എന്താണ്​ തെറ്റ്​​? പ്രവാസികൾക്ക്​ എല്ലാ അനുഗ്രഹങ്ങളും നൽകിയ നാടാണ്​ ഗൾഫ്​. പകരം ആ നാടിന്​ അവരെന്താണ്​ തിരിച്ചുകൊടുത്തത്​? നിർബന്ധിതാവസ്​ഥയിലല്ലാതെ എത്ര സംരംഭകരാണ്​ സ്വദേശികൾക്ക്​ ജോലി നൽകിയത്​? അവിടെയുള്ള പൗരന്മാർക്ക്​ ജോലി കൊടുക്കുന്നതുകൊണ്ട്​ പ്രവാസികളുടെ സാധ്യതകൾ ഇല്ലാതാവുകയില്ല. 

പ്രവാസികളുടെ ആശങ്ക
ഏത്​ പുതിയ തീരുമാനങ്ങളുണ്ടാവു​േമ്പാഴും പ്രവാസികൾക്ക്​ ആശങ്കകളുണ്ടാവാറുണ്ട്​. എന്താണ്​ നടക്കുന്നതെന്ന കൃത്യമായ ധാരണയില്ലാത്തതാണ്​ പ്രധാന പ്രശ്​നം. സമൂഹമാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങളും ഇതിന്​ കാരണമാകുന്നു. നിതാഖാത്​ നടപ്പാക്കിയപ്പോഴും മൊത്തം പ്രവാസികൾ മടങ്ങാൻ പോകുന്നു എന്ന തരത്തിൽ ഇതേ മുറവിളിയുണ്ടായി. പ്രതിസന്ധി രൂക്ഷമാണ്​ എന്ന പ്രചാരണങ്ങളുണ്ടായി. സത്യത്തിൽ എന്താണ്​ സംഭവിച്ചത്​? അനധികൃതമായി ജോലിചെയ്​തിരുന്ന കുറച്ചുപേർ തിരിച്ചുപോയി. അതി​​​​​െൻറ ഇരട്ടിയാളുകൾ ഇന്ത്യയിൽനിന്നെത്തി. നേരത്തേ കൃഷിക്കാര​​​​​െൻറയും തൊഴിലാളികളുടെയുമൊക്കെ വിസയിൽ അനധികൃതമായി ഉന്നത ജോലി ചെയ്​തിരുന്നവരെല്ലാം നിയമാനുസൃതരായി. ഇപ്പോൾ ഡ്രൈവർ ഡ്രൈവറും സെയിൽസ്​മാൻ സെയിൽസ്​മാനും അക്കൗണ്ടൻറ്​ അക്കൗണ്ടൻറുമാണ്​. ഇവർക്കൊക്കെ ഭീതിയില്ലാതെ ജോലി ചെയ്യാം. ​അങ്ങനെ നിതാഖാത്​ ആത്യന്തികമായി പ്രവാസികൾക്ക്​ ഗുണമായി മാറുകയാണുണ്ടായത്​. 

പെട്രോൾ വില വർധനയും ഇൗ രീതിയിലാണ്​ നോക്കിക്കാണേണ്ടത്​. ലോകത്ത്​ വെള്ളത്തെക്കാൾ കുറഞ്ഞ വിലക്ക്​ പെട്രോൾ ലഭിക്കുന്ന നാടാണ്​ സൗദി​. ഇപ്പോൾ മൂല്യവർധിത നികുതി ഏർപ്പെടുത്തിയതോടെ പെട്രോൾ വില നേരിയതോതിൽ വർധിച്ചിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വാഹനമുപയോഗിക്കുന്ന സ്വഭാവമാണ്​ പ്രവാസികളിൽ മഹാഭൂരിപക്ഷത്തിനും. പെട്രോൾ വിലക്കുറവായിരുന്നു കാരണം. ഒരു ​ഒാഫിസിൽ നാലു പേരുണ്ടെങ്കിൽ നാലു കാറുകളിലാണ്​ അവർ വരുന്നത്​. ഒരു വീട്ടിലുള്ളവർക്കുപോലും വെവ്വേറെ വാഹനങ്ങളുണ്ട്​. കാർ പൂളിങ്ങിലൂടെ ചെറിയ വരുമാനമുള്ളവർക്ക്​ പെട്രോൾ വില വർധന പ്രയാസവുമില്ലാതെ നേരിടാം. അതുപോലെ നഗരങ്ങളിൽ പോയി സാധനങ്ങൾ വാങ്ങി ചെറുകിട പട്ടണങ്ങളിലും മറ്റും കച്ചവടം ചെയ്​ത്​ ജീവിക്കുന്ന പ്രവാസികൾക്കും ഇൗ മാതൃക സ്വീകരിക്കാം. ഒന്നിലധികം കച്ചവടങ്ങൾ ഒന്നാക്കിയും അല്ലെങ്കിൽ ഒന്നിച്ച്​ പർച്ചേസ്​ ചെയ്​തും ചെലവുകൾ കുറക്കാം; ലെവിയെ നേരിടാം. ലെവി വർധിപ്പിച്ചതുകൊണ്ട്​ ഒരു സംരംഭവും പൂ​േട്ടണ്ടിവരുമെന്ന്​ തോന്നുന്നില്ല. കുടുംബാംഗങ്ങൾക്കുള്ള ലെവി വർധിപ്പിച്ചതാണ്​ മറ്റൊരു ആശങ്കയായി പറയുന്നത്​. ചെലവുചുരുക്കി ഇതിനെ നേരിടാം. ധൂർത്തി​​​​​െൻറ പര്യായങ്ങളാണ്​ പ്രവാസികൾ. മുമ്പ്​ മൂന്നുകൊല്ലം കൂടു​േമ്പാൾ നാട്ടിൽ വന്നിരുന്നവർ മൂന്നുമാസം കൂടു​േമ്പാൾ വരുന്നുണ്ട്​. നാട്ടിലും ചെലവുകൂടി. ഇതിന്​ ചെലവാക്കുന്നതിൽനിന്ന്​ അൽപം മാറ്റിവെച്ച്​ കുടുംബ ബജറ്റുകൾ ചുരുക്കി സൂക്ഷ്​മതയോടെ ചെലവഴിച്ചാൽ ഇതും മറികടക്കാനാവും. ​കുറച്ചു വരുമാനമുണ്ടാവു​േമ്പാഴേക്ക്​ ചെലവുകൾ വർധിപ്പിക്കുന്നവർക്ക്​ അതിൽ നിന്ന്​ വല്ലതും കുറയു​േമ്പാഴേക്കും ആധിയായി.

ലെവി കൂട്ടിയതുകാരണം പ്രയാസങ്ങളുടെ കണക്കുനിരത്തുന്നവർ ആരെങ്കിലും അവരുടെ വരുമാനം എത്രയാണെന്ന്​ കൂട്ടിനോക്കിയാൽ ലെവിയുൾ​െപ്പടെയുള്ള ഫീസുകൾ ഒരു പ്രയാസവുമില്ലാതെ നൽകാം. പുതിയ പരിഷ്​കാരങ്ങൾകൊണ്ട്​ ഒരു ശതമാനം പ്രവാസികൾക്കുപോലും പ്രതിസന്ധിയുണ്ടാവില്ലെന്നാണ്​ ഞാൻ വിശ്വസിക്കുന്നത്​. നൂറു റിയാലിനോ ദിർഹമിനോ കച്ചവടം ചെയ്യുന്ന ഒരാൾക്ക്​ അത്​ 150 ആക്കി വർധിപ്പിക്കാൻ കഴിയില്ലെങ്കിൽ ചിലപ്പോൾ പ്രയാസമുണ്ടായേക്കാം. ഒരു രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്​ഥരാണ്​. അതിന്​ തയാറല്ലെങ്കിൽ മടങ്ങിപ്പോവുക എന്നതാണ്​ നല്ലത്​. ​മൂല്യവർധിത നികുതിയെക്കുറിച്ചുകൂടി പറഞ്ഞ്​ അവസാനിപ്പിക്കാം. ഇപ്പോൾ നടപ്പാക്കിയ മൂല്യവർധിത നികുതി അഞ്ചു ശതമാനമാണ്​. 30 ശതമാനം വരെ നികുതി നൽകുന്ന ഇന്ത്യയിൽ​ ജീവിക്കുന്നവരാണ്​ അഞ്ചു ശതമാനം നികുതിയെക്കുറിച്ച്​ ബേജാറാവുന്നത്​. പ്രവാസികളുടെ നികുതിപ്പണംകൊണ്ട്​ അവർക്കുകൂടി ഗുണകരമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമാണ്​ സൗദി ഭരണകൂടം ഒരുക്കുന്നത്​. ആ രാഷ്​ട്രനിർമിതിയിൽ നമുക്കുകൂടി പങ്കാളികളാവാം. സൗദിയുൾ​െപ്പടെ ഗൾഫ്​രാജ്യങ്ങൾ പുരോഗതിയിലേക്കാണ്​ ഗമിക്കുന്നത്​. എല്ലാം നിയമാനുസൃതമാക്കി അവരുടെ നിയമത്തോടൊപ്പം നിന്ന്​ വരുമാനം വർധിപ്പിച്ച്​, ആശങ്കകൾ മാറ്റിവെച്ച്​ പ്രത്യാശയോടെ മുന്നോട്ടു പോകാനാവ​െട്ട പ്രവാസികളുടെ പ്രതിജ്ഞ.

(ഇറാം ഗ്രൂപ്​​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമാണ്​ ലേഖകൻ)

Tags:    
News Summary - Gulf Crisis - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.