വാഴ്സോ: ടൂർ ഓഫ് പോളണ്ട് ഒന്നാം ഘട്ടത്തിനിടെ ഫിനിഷിങ് ലൈനിൽ സഹതാരവുമായി കൂട്ടിയിടിച്ച് ഡച്ച് സൈക്ലിങ് താരം ഫാബിയോ ജേക്കബ്സണ് ഗുരുതര പരിക്ക്. അവസാന മീറ്ററുകളിൽ നാട്ടുകാരനായ ഡിലൻ ഗ്രീൻവെഗനുമായി കൂട്ടിയിടിച്ച് ബാരിക്കേഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗ്രീൻവെഗൻ അപകടകരമായി സൈക്കിൾ ചവിട്ടിയതാണ് ദുരന്തം വരുത്തിയതെന്ന് ആരോപണമുണ്ട്. ഗ്രീൻവെഗനെ മത്സരത്തിൽനിന്ന് അയോഗ്യനാക്കി. മധ്യത്തിൽ ഓടിക്കുകയായിരുന്ന ഗ്രീൻവെഗൻ പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങിയതോടെയാണ് കൂട്ടിയിടിയിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.