ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടറിലെ എതിരാളിയായ അർമീനിയ പിൻവാങ്ങിയതിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. ആദ്യ ക്വാർട്ടറിൽ ഇന്ത്യക്കായിരുന്നു ജയം (3.5-2.5). മലയാളി താരം നിഹാൽ സരിനെതിരായ മത്സരത്തിനിടെ അർമീനിയൻ താരത്തിെൻറ ഇൻറർനെറ്റ് ബന്ധം നഷ്ടമായി. തുടർന്ന്, നിഹാലിനെ വിജയായി പ്രഖ്യാപിച്ചു.
ഇത് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ തള്ളിയതോടെയാണ് അവർ രണ്ടാം റൗണ്ട് ബഹിഷ്കരിച്ചത്. ഇതോടെ ഇന്ത്യക്ക് സെമി ഫൈനൽ ബർത്ത് ഉറപ്പായി. നിഹാലിന് പുറമെ, വിദിത് ഗുജറാത്തി, ഹരിക എന്നിവർ ജയിച്ചു. ആനന്ദും ലെവോൺ അറോണിയനും സമനില വഴങ്ങി. ഹംപി, വന്തിക അഗർവാൾ എന്നിവർ തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.